Post Category
ഓണം ഘോഷയാത്ര: അപേക്ഷ ക്ഷണിച്ചു
വിനോദ സഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ സമാപന ദിവസമായ ആഗസ്റ്റ് 30ന് നടക്കുന്ന ഘോഷയാത്രയിൽ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കലാസംഘങ്ങൾക്കും വ്യക്തികൾക്കും അപേക്ഷിക്കാം.
അപേക്ഷകൾ ജൂലൈ 28ന് വൈകുന്നേരം 5 മണിക്ക് മുമ്പ് കൺവീനർ, ഓണം ഘോഷയാത്ര കമ്മറ്റി, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാർക്ക് വ്യൂ. തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ onampageantry@keralatourism.org എന്ന ഇമെയിൽ വിലാസത്തിലോ ലഭ്യമാക്കേണ്ടതാണ്. അപേക്ഷ കവറിന് മുകളിൽ "ഓണം ഘോഷയാത്ര 2026" എന്നെഴുതേണ്ടതാണ്. ഫോൺ: 0471-2560426.
date
- Log in to post comments