Skip to main content

എയ്ഡ്സ് ബോധവല്‍ക്കരണം; മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും ചേര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യുവജന ദിനത്തിനു മുന്നോടിയായി എച്ച്.ഐ.വി/ എയ്ഡ്സിനെക്കുറിച്ച് കോളേജ് വിദ്യാര്‍ത്ഥികളില്‍ അവബോധം ഉണ്ടാക്കുന്നതിനായായാണ് ജില്ലാ അടിസ്ഥാനത്തില്‍ മത്സരം സംഘടിപ്പിക്കുന്നത്.

പ്രായ പരിധി 17-24 (2026 ഓഗസ്റ്റ് 01 നു 25 വയസ്സ് തികയരുത്). തൃശ്ശൂര്‍ ജില്ലയിലെ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ആണ്‍, പെണ്‍ വിഭാഗങ്ങളിലായാണ് മത്സരം. 2 വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ ക്യാഷ് അവാര്‍ഡും സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9995214040, 9496527397 എന്നീ നമ്പറുകളില്‍ വിളിച്ച് ജൂലൈ 29 നു വൈകീട്ട് 5 മണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ഓഗസ്റ്റ് ഒന്നിന് രാവിലെ 6.45 ന് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിക്കു സമീപമുള്ള തോപ്പ് സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

date