സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ ജില്ലാതല അവലോകനയോഗം ചേര്‍ന്നു
ധീരം സ്വയം പ്രതിരോധ പരിശീലനാര്ത്ഥികള്ക്കുള്ള ജേഴ്സി, ഹാന്‍ഡ് ബുക്ക് വിതരണം ചെയ്തു
സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ ജില്ലാതല അവലോകനയോഗം ചേര്‍ന്നു. കളക്ടറേറ്റ് അനക്സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കുന്നംകുളം എസ്.എച്ച്.ഒ എസ്.ആര് സനീഷ് അധ്യക്ഷത വഹിച്ചു. എക്സ്റ്റന്‍ഷന്‍ സെന്ററുകളിലെ പ്രതിനിധികളുമായി ജില്ലാ മിഷന് കോഡിനേറ്റര്‍ അഭിജിത് കെ. ദീപക് ചര്‍ച്ച നയിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. യു. മോനിഷ വിഷയവതരണം നടത്തി. സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകളുടെ റിപ്പോര്‍ട്ട് അവതരണവും നടത്തി. എക്സ്റ്റന്‍ഷന്‍ സെന്ററുകളിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ മികച്ച രീതിയില്‍ നടക്കുന്നതായി ജില്ലാ മിഷന് കോഡിനേറ്റര്‍ അറിയിച്ചു.
സ്ത്രീകളെയും കുട്ടികളെയും സ്വയം പ്രതിരോധത്തില്‍ പ്രാവിണ്യമുള്ളവരാക്കി മാറ്റുകയും ഇതിലൂടെ സമൂഹത്തിലെ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെ സഹകരണത്തോടെ 'ധീരം' സ്വയം പ്രതിരോധ പരിശീലനം മൂന്നാംഘട്ടം പൂര്‍ത്തീകരിച്ചതായി യോഗത്തില്‍ അറിയിച്ചു. പരിശീലനാര്ത്ഥികള്ക്കുള്ള ജേഴ്സി, ഹാന്‍ഡ് ബുക്ക് വിതരണവും നടത്തി. ജേഴ്സി, ഹാന്‍ഡ്ബുക്ക് എന്നിവയുടെ ജില്ലാതല വിതരണോദ്ഘാടനം കുന്നംകുളം എസ്.എച്ച്.ഒ എസ്.ആര് സനീഷ് നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ അഭിജിത്ത് കെ. ദീപക് ചടങ്ങിന് സ്വാഗതം ആശംസിച്ചു. സ്നേഹിത ജീവനക്കാരായ ദിവ്യ, സ്വാതി, ഷെറിന് ഷംസുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments