എല്ലാവര്‍ക്കും ബിരുദം; തുടര്‍പഠന പദ്ധതി സെമിനാര്‍ നടത്തി
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും തൃശ്ശൂര്‍ ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'എല്ലാവര്‍ക്കും ബിരുദം' തുടര്‍പഠന പദ്ധതി സെമിനാര്‍ നടത്തി. തൃശ്ശൂര്‍ സിവില്‍ സ്റ്റേഷന്‍ അനെക്‌സ് ഹാളില്‍ നടത്തിയ സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്ജിഒയു പട്ടാമ്പി റീജിയണല്‍ സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. ഇ. വനജ അധ്യക്ഷത വഹിച്ചു.
എല്ലാവര്‍ക്കും ബിരുദം: തുടര്‍ പഠന പദ്ധതി' എന്ന വിഷയത്തിലുള്ള സെമിനാറില്‍ എസ്ജിഒയു ഹിസ്റ്ററി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എ.എസ് അരുണ്‍ വിഷയാവതരണം നടത്തി. ഇക്കണോമിക്‌സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ. സ്മിത എക്‌സ്‌പെര്‍ട്ട് സെഷനും, തൃശ്ശൂര്‍ ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.വി ശ്യാംലാല്‍ അനുബന്ധ പ്രഭാഷണവും നടത്തി. ചടങ്ങിന് പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ വി.എല്‍ ഹേമന്ത് സ്വാഗതവും ജില്ലാ സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.എം സുബൈദ നന്ദിയും പറഞ്ഞു.
- Log in to post comments