Skip to main content

ആശാ പ്രവര്‍ത്തക നിയമനം

മണ്ണാര്‍ക്കാട് താലൂക്ക്  ആസ്ഥാന ആശുപത്രിയുടെ കീഴില്‍ വരുന്ന വാര്‍ഡ് 23 ലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ആശാ പ്രവര്‍ത്തകയെ നിയമിക്കുന്നതിന് ജൂലൈ 27 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും. പത്താം ക്ലാസാണ് യോഗ്യത. പ്രായം 25 നും 45  നും മധ്യേ. വിവാഹിതരും അതാത് വാര്‍ഡുകളിലെ സ്ഥിര താമസക്കാരായിരിക്കണം. താല്‍പര്യമുള്ളവര്‍ യോഗ്യത  സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.ഫോണ്‍: 04924 224549.

date