Skip to main content

നിപ്മറിൽ ആർ.സി.ഐ അംഗീകൃത കോഴ്‌സുകളിലേക്ക് പ്രവേശനം: ഓഗസ്റ്റ് 24 വരെ അപേക്ഷിക്കാം*

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകാരമുള്ള കോഴ്‌സുകളിലേക്ക് 2026-2027 അക്കാദമിക വർഷത്തെ പ്രവേശനം ആരംഭിച്ചു.  സ്പെഷ്യൽ സ്‌കൂൾ അധ്യാപകരാകാനുള്ള രണ്ടു വർഷത്തെ 'ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റെലെക്‌ച്വൽ ആൻഡ് ഡെവലപ്പ്‌മെന്റൽ ഡിസെബിലിറ്റീസ്)'കോഴ്‌സിലേക്ക് 50 ശതമാനം മാർക്കോടെ പ്ലസ് ടു അല്ലെങ്കിൽ വി.എച്ച്.എസ്.ഇ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ഇ.സി, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും.  പത്താം ക്ലാസ് പൂർത്തിയാക്കിയവർക്കായി ഒരു വർഷത്തെ 'സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കെയർ ഗിവിംഗ്' കോഴ്സിലേക്കും പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://nber.rehabcouncil.gov.in എന്ന ലിങ്ക് വഴി (സെന്റർ കോഡ്: കെ.എൽ048) ഓഗസ്റ്റ് 24-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ-  9288008981.
 

date