Skip to main content

താനൂരില്‍ സ്‌കൂള്‍ വികസനത്തിന് 12 കോടിയുടെ പദ്ധതി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി താനൂര്‍ നിയോജക മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകള്‍ക്ക് മൂന്ന് കോടി രൂപ വീതം അനുവദിച്ചു. ചെറിയമുണ്ടം ഹൈസ്‌കൂള്‍, മീനടത്തൂര്‍ ഹൈസ്‌കൂള്‍, താനൂര്‍ ഫിഷറീസ് സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് തുക അനുവദിച്ചത്. ജി.യു.പി.എസ് ചീരാന്‍ കടപ്പുറം, ജി.യു.പി.എസ് താനൂര്‍ ടൗണ്‍, ജി.യു.പി.എസ് കരിങ്കപ്പാറ എന്നീ സ്‌കൂളുകള്‍ക്ക് ഓരോ കോടി രൂപ വീതവും അനുവദിച്ചു. പൊതുവിദ്യാഭ്യാസ മേഖലയില്‍ അക്കാദമിക തലത്തിലും, പശ്ചാത്തല വികസനത്തിലും വന്‍ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുമെന്ന് വി. അബ്ദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു. പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി.

 

date