Skip to main content

ജില്ലാ വികസന സമിതി യോഗം ചേർന്നു

ജില്ലാ വികസനസമിതി യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് എ.നിസയുടെ അധ്യക്ഷതയിൽ ചേർന്നു. ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ നിലവിലെ സ്ഥിതിയും പുരോഗതിയും യോഗത്തിൽ വിലയിരുത്തി. 

വിഴിഞ്ഞം റിംഗ് റോഡ്,വാമനപുരം മണ്ഡലത്തിലെ തെന്നൂർ പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കൽ, വെഞ്ഞാറമൂട് മേൽപ്പാലത്തിന്റെ അപ്രോച്ച്‌റോഡ് നിർമാണത്തിനായി വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികളുടെ പ്രവർത്തന പുരോഗതി യോഗത്തിൽ വിലയിരുത്തി. 

ശ്രീകാര്യം ആയുർവേദ ആശുപത്രിയിൽ കിടത്തിചികിത്സ ആരംഭിക്കൽ, ചന്തവിള-കാട്ടായിക്കോണം പൈപ്പിടൽ പൂർത്തീകരിക്കൽ, വേളി റെയിൽവേ ബസ് ടെർമിനൽ സ്ഥാപിക്കൽ, പാറശാല മണ്ഡലത്തിലെ ബ്രിഡ്ജ് ടൂറിസം പദ്ധതി, അമ്പൂരിയിലെ പട്ടികവർഗ ഉന്നതികളുടെ വികസനം, ഒറ്റശേഖരമംഗലം സബ്‌സ്റ്റേഷൻ നിർമ്മാണം, നേമം മണ്ഡലത്തിലെ ഇടയാർ, മങ്ങാട്ടുകടവ് എന്നിവിടങ്ങളിൽ പുതിയ കോൺക്രീറ്റ് പാലം നിർമിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. 

എംഎൽഎമാരായ സി.കെ ഹരീന്ദ്രൻ,വി.മുരളീധരൻ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ബീന എം, എംഎൽഎമാരുടെയും എം.പിമാരുടെയും  പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date