Post Category
ബി.ടെക് സ്പോട്ട് രജിസ്ട്രേഷൻ 27,28 തീയതികളിൽ
ആലപ്പുഴ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ 2026-27 അധ്യയന വർഷത്തെ ബി.ടെക് ഇലക്ട്രിക്കൽ എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, സിവിൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ബിസിനസ് സിസ്റ്റം, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക‌് എൻജിനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ കീം അലോട്ട്മെന്റിന് ശേഷം ഒഴിവ് വരാവുന്ന സീറ്റുകളിലേക്ക് ജൂലൈ 27,28 തീയതികളിൽ സ്പോട്ട് രജിസ്ട്രേഷൻ നടക്കും. കേരള എഞ്ചിനിയറിംഗ് എൻട്രൻസ് പരീക്ഷ (കീം 2026) എഴുതാത്ത/യോഗ്യത നേടാത്ത വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഫോൺ 9846597311, 9447960387, 0477 2267311.
(പിആർ/എഎൽപി/1492)
date
- Log in to post comments