Post Category
ബോട്ട് വാടകയ്ക്ക് ക്വട്ടേഷൻ ക്ഷണിച്ചു
2026 ലെ ട്രോളിങ് നിരോധനത്തിന് ശേഷം ഒരു വർഷത്തേയ്ക്ക് ആലപ്പുഴ ജില്ലയിൽ കടൽ പട്രോളിംഗിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിന് വാടക വ്യവസ്ഥയിൽ ഒരു യന്ത്രവൽകൃത ബോട്ട് ലഭ്യമാക്കുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. 2026 ആഗസ്റ്റ് 1 മുതൽ 2027 ജൂൺ 9 അർദ്ധരാത്രിവരെയുള്ള ഒരു വർഷത്തേക്കാണ് ബോട്ട് ആവശ്യമുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27. കൂടുതൽ വിവരങ്ങൾക്ക്: ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ, തോട്ടപ്പള്ളി ഹാർബർ, ആലപ്പുഴ. ഫോൺ: 0477 2297707, 9447967155.
(പിആർ/എഎൽപി/1493)
date
- Log in to post comments