Skip to main content

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾ മസ്റ്ററിംഗ് പൂർത്തിയാക്കണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ സെപ്തംബർ 30 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം. മസ്റ്ററിംഗ് പരാജയപ്പെടുന്നവർ ലൈഫ് സർട്ടിഫിക്കറ്റും മസ്റ്ററിംഗ് ഫെയിലിംഗ് സർട്ടിഫിക്കറ്റും കൂടി ആലപ്പുഴ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ഓഫീസിൽ സമർപ്പിച്ചു മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. നിശ്ചിത സമയത്ത് മസ്റ്ററിംഗ് പൂർത്തിയാക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും 1 മുതൽ 20 വരെയുള്ള കാലയളവിൽ മസ്റ്ററിംഗ് നടത്താവുന്നതാണ്. എന്നാൽ അവർക്ക് മസ്റ്ററിംഗ് നടത്തുന്ന മാസം മുതലുള്ള പെൻഷന് മാത്രമേ അർഹതയുണ്ടാവുകയുള്ളൂ എന്ന് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ആലപ്പുഴ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0477 2267751
ktwwfboard.alp@gmail.com
(പിആർ/എഎൽപി/1496)

date