Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴയിൽ പ്രവർത്തിക്കുന്ന മത്സ്യഫെഡ് ഔട്ട് ബോർഡ് മോട്ടോർ ഡിവിഷനിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന വ്യാസ സ്റ്റോറുകളിലേക്ക് ഔട്ട് ബോർഡ് എൻജിനുകൾ, 2ടി ഓയിൽ, സ്പെയർ പാർട്‌സുകൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ തുടങ്ങിയവ വാഹനങ്ങളിൽ എത്തിച്ചു നൽകുന്നതിന് താൽപര്യമുള്ള ട്രാൻസ്പോർട്ടേഷൻ കമ്പനികളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു.

ക്വട്ടേഷനുകൾ ജൂലൈ 31 ഉച്ചയ്ക്ക് രണ്ടിന് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ മാനേജർ മത്സ്യഫെഡ് ഔട്ട് ബോർഡ് മോട്ടോർ ഡിവിഷൻ, സിസിഎൻബി റോഡ്, ആലപ്പുഴ എന്ന വിലാസത്തിൽ സമർപ്പിക്കണം.

ഫോൺ : 0477 299 9597, 9526041040.

date