Skip to main content

 *സ്കൂൾ വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി / എയ്ഡ്‌സ് ബോധവൽക്കരണ ക്വിസ് മത്സരം* 

 

 

 കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല എച്ച്.ഐ.വി / എയ്ഡ്‌സ് അവബോധ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. എട്ട്, ഒമ്പത്, 11 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. ഒരു വിദ്യാലയത്തിൽ നിന്നും രണ്ടുപേരടങ്ങുന്ന ഒരു ടീമിന് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം ക്യാഷ് അവാർഡും വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. താത്പര്യമുള്ളവർ ജൂലൈ 29-ന് വൈകീട്ട് അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം. മത്സരാർത്ഥികൾ പേന, റൈറ്റിംഗ് ബോർഡ്, സ്കൂൾ ഐ.ഡി. കാർഡ്, സ്കൂളിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ഓഗസ്റ്റ് അഞ്ചിന് രാവിലെ 9:30-ന് തൃശൂർ ഗവ. മോഡൽ ഗേൾസ് സ്കൂളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഫോൺ- 9995214040, 9496527397 

date