Post Category
*ഇ.എസ്.ഐ സ്ഥാപനങ്ങളിൽ ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ നിയമനം*
ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിൽ എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 63,440 രൂപ വേതനമായി ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പറും ഇ-മെയിൽ വിലാസവും അടങ്ങിയ ബയോഡാറ്റ cru.czims@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ജൂലൈ 31-ന് വൈകീട്ട് അഞ്ചിനകം അയക്കണം. അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തുന്ന തീയതി, സമയം, സ്ഥലം എന്നിവ ഉദ്യോഗാർത്ഥികളെ ഇ-മെയിൽ വഴി പിന്നീട് അറിയിക്കുമെന്ന് ഇൻഷുറൻസ് മെഡിക്കൽ സർവീസസ് മധ്യമേഖലാ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ- 0484-2391018.
date
- Log in to post comments