Post Category
ആർ.ഐ.ടിയിൽ ഒഴിവ്
പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ ദിവസ വേതന വ്യവസ്ഥയിൽ ഗ്രേഡ് വൺ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത:അംഗീകൃത സർവകലാശാലയിൽ നിന്ന് 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എൻജിനീയറിങ് / ടെക്‌നോളജിയിലെ ബാച്ചിലർ ബിരുദം. നിയമനം എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 30 രാവിലെ പത്ത് മണിക്ക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വിഭാഗത്തിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് ഫോൺ: 9946449126, 0481-2506153, 0481-2507763
date
- Log in to post comments