Skip to main content

പകുതി പരാതികളിലെങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ  തീരുമാനം-മന്ത്രി കെ. മുരളീധരൻ

കായകൽപ്പം ജനസമ്പർക്കപരിപാടിയിൽ ഉന്നയിക്കപ്പെട്ട പരാതികളിൽ പകുതിയിലെങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്ന് ആരോഗ്യവകുപ്പു മന്ത്രി കെ. മുരളീധരൻ. കോട്ടയം സി.എം.എസ്. കോളജിൽ  ജനസമ്പർക്കപരിപാടിയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഉന്നയിക്കപ്പെടുന്ന വിഷയങ്ങൾക്ക് പരിഹാരം കണ്ടു മുന്നോട്ടുപോകാൻ സാധിക്കുന്ന രീതിയിലാണ് വിവിധ ജില്ലകളിലെ ജനസന്പര്‍ക്ക പരിപാടിയുടെ തിയതി നിശ്ചയിച്ചിരിക്കുന്നത്. വയനാട്, കോഴിക്കോട് ജില്ലകളിൽ    പൂർത്തിയായി. കാലവർഷക്കാലത്ത്  പകർച്ചവ്യാധികളുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എം.എൽ.എമാരായ നാട്ടകം സുരേഷ്, എം.ജെ. സെബാസ്റ്റ്യന്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, ആരോഗ്യവകുപ്പ് ഡയറക്ടർ  ഡോ. വി. മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ  അനു എസ്. നായർ,  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ എന്നിവർ സന്നിഹിതരായിരുന്നു.  

date