കോളേജ് വിദ്യാർത്ഥികൾക്കായി മാരത്തൺ മത്സരം
അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസ്, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യൂത്ത് ഫെസ്റ്റ് 2026 ന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി/എയ്ഡ്സ് ബോധവൽക്കരണ മാരത്തൺ മത്സരം, 'റെഡ് റൺ' സംഘടിപ്പിക്കുന്നു.
ജൂലൈ 30 ന് രാവിലെ ആറ് മണിക്ക് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസ് (ഡി.എം.ഒ) കോമ്പൗണ്ടിൽ നിന്നാണ് റെഡ് റൺ തുടങ്ങുക. 5 കിലോമീറ്റർ ആണ് മാരത്തൺ ഓടേണ്ടത്.
17 മുതൽ 24 വയസ്സ് വരെയുള്ള കോളേജ് വിദ്യാർത്ഥികൾക്കും എൻ.എസ്.എസ്, ആർ.ആർ.സി. ക്ലബ് അംഗങ്ങൾക്കും പങ്കെടുക്കാം. പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകം മത്സരങ്ങളുണ്ട്.
ഇരു വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് 5,000 രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 4,000 രൂപയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 3,000 രൂപ വീതവും സമ്മാനം ലഭിക്കും. ഇരു വിഭാഗങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സംസ്ഥാനതല റെഡ് റൺ മത്സരത്തിൽ പങ്കെടുക്കാം.
വിദ്യാർത്ഥികൾ കോളേജ് ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ സ്ഥാപന മേധാവി/പ്രിൻസിപ്പൽ നൽകുന്ന തിരിച്ചറിയൽ സാക്ഷ്യപത്രം, വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ (ആധാർ കാർഡ് ഉൾപ്പെടെ) നിർബന്ധമായും കൊണ്ടുവരണം.
മത്സരത്തിൽ പങ്കെടുക്കാൻ
https://docs.google.com/forms/d/e/1FAIpQLScEuE1B9112zKEQF793nVldwKXk40Es0My4t67RlWFht9tf4Q/viewform ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ: 7593843406, 9645121230.
പുഴാതി ഗവ. എച്ച്.എസ്.എസ് പുതിയ കെട്ടിടം പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ ഉദ്ഘാടനം ചെയ്യും
പൊതുവിദ്യാഭ്യാസ വകുപ്പ് കിഫ്ബി ഫണ്ടിൽ നിന്ന് 1.3 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച പുഴാതി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം ജൂലൈ 27 ന് വൈകീട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും.
കെ വി സുമേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. കെ സുധാകരൻ എംപി മുഖ്യാതിഥിയാകും. കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
പരിപാടിയിൽ കഴിഞ്ഞ അധ്യയന വർഷം സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കും.
- Log in to post comments