Skip to main content

ഡയാലിസിസ് രോഗികൾക്ക് ധനസഹായ വിതരണം മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു*

 

വെള്ളാങ്കല്ലൂർ പീപ്പിൾസ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (പീപ്പിൾസ് നീതി ലാബ്) നേതൃത്വത്തിൽ രോഗികൾക്കായി സംഘടിപ്പിച്ച ഡയാലിസിസ് കിറ്റ് വിതരണം യുവജന, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ: ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. 

നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചുമാത്രമാണ് സഹകരണ ബാങ്കുകൾ മുന്നോട്ട് പോകുന്നതെന്നും വായ്പ തിരിച്ചടവിനായി കൃത്യമായ ഇടപെടലുകൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

വെള്ളാങ്കല്ലൂർ പീപ്പിൾസ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എ.ആർ. രാമദാസ് അധ്യക്ഷത വഹിച്ചു. തൃശൂർ ജോയിന്റ് രജിസ്ട്രാർ (ജനറൽ) പി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വെള്ളാങ്കല്ലൂർ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുള്ളക്കുട്ടി, ബാങ്ക് സെക്രട്ടറി കെ.എസ്. രജിത, എ.സി. രവിചന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

date