Skip to main content

സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

 
അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്ക് (ഒന്ന് മുതൽ   പത്താം ക്ലാസുവരെ) സ്കോളർഷിപ്പ് നൽകുന്ന സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
ജാതി, വരുമാനം ബാധകമല്ല. പദ്ധതി പ്രകാരം സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾ രേഖകൾ സ്ഥാപനമേധാവി മുമ്പാകെ ഹാജരാക്കേണ്ടതും സ്ഥാപനത്തിൽ നിന്നും ഇ-ഗ്രാന്റ്സ് ലോഗിനിലെ പ്രത്യേക ഓപ്ഷൻ മുഖേന അപേക്ഷ ഓൺലൈനായി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലേക്ക് ഫോർവേഡ് ചെയ്യേണ്ടതുമാണ്.
മാതാപിതാക്കൾ/രക്ഷിതാക്കൾ അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നു എന്നു തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിയുടെ / സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം, ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ മാത്രം), ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ മാത്രം) എന്നിവയടക്കമുള്ള 

അപേക്ഷ ഓൺലൈനായി അയച്ചതിനു ശേഷം സർട്ടഫിക്കറ്റുകളുടെ പകർപ്പുകൾ വിദ്യാർഥികൾ/രക്ഷിതാക്കൾ നേരിട്ടോ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനം മുഖേനയോ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകേണ്ടതാണ്. അവസാന തീയതി: ആഗസ്റ്റ് 15.  ഫോൺ: 0477 2252548.

date