Skip to main content

പി എസ് സി അഭിമുഖം 

ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ  (മലയാളം) (കാറ്റഗറി നമ്പർ 601/24) തസ്തികയിലേയ്ക്ക് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂലൈ 29, 30, 31 തീയതികളിലായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തുന്നു.  ഉദ്യോഗാർഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്എംഎസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്.  ഉദ്യോഗാർഥികൾ ഇന്റർവ്യൂ മെമ്മോ, വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ചത്, ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സൽ, ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയും സഹിതം നിശ്ചിത സമയത്തും തീയതിയിലും ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഉദ്യോഗാർഥികൾ പി.എസ്.സി വെബ്സൈറ്റിലെ ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ്മെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കേണ്ടതാണെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. ഫോൺ :0477 2264134.

date