Skip to main content

സൗജന്യ ബ്യൂട്ടീഷ്യൻ പരിശീലനം

എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ ഉള്ള എസ്ബിഐ ആർഎസ്ഇടിഐ യിൽ  വനിതകൾക്ക് 35 ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യൻ പരിശീലനം നൽകുന്നു.  (ഫേഷ്യൽ, ഹെയർ സ്മൂത്തനിങ്, പെഡിക്യൂർ, മാനിക്യൂർ, സാരി ഡ്രാപ്പിംഗ്, ഹെയർ സ്പാ).  18 വയസ്സിനും 49 വയസ്സിനും ഇടയിലുള്ള യുവതികൾക്കു പങ്കെടുക്കാം.  സംരംഭങ്ങൾ തുടങ്ങുന്നതിനെ കുറിച്ചും വിവിധ ലോൺ സ്കീമുകളെക്കുറിച്ചും ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

താൽപര്യമുള്ളവർ ജൂലൈ 28,29 ന് രാവിലെ 10.30 മണിക്ക് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ്ബിഐ ആർഎസ്ഇടിഐ യിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8330011815, 9746487851, 7034350967.

date