Skip to main content

സൗജന്യ ഫാഷൻ ഡിസൈനിങ് പരിശീലനം

എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ  വനിതകൾക്ക് 31 ദിവസത്തെ സൗജന്യ ഫാഷൻ ഡിസൈനിങ് പരിശീലനം നൽകുന്നു. (ഹാൻഡ് എംബ്രോയിഡറി, സീക്വൻസ് വർക്ക്, ചെല്ലാ വർക്ക് , ആരി വർക്ക്, ടൈ ആൻഡ് ഡൈ മുതലായവ). 18 വയസ്സിനും 49 വയസ്സിനും ഇടയിലുള്ള യുവതികൾക്കു പങ്കെടുക്കാം. സംരംഭങ്ങൾ തുടങ്ങുന്നതിനെക്കുറിച്ചും വിവിധ ലോൺ സ്കീമുകളെക്കുറിച്ചും ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.  താൽപര്യമുള്ളവർ ജൂലൈ 28, 29 ന് രാവിലെ 10.30 ന് കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ്ബിഐ ആർഎസ്ഇടിഐ യിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്. ഫോൺ: 8330011815, 9746487851, 7034350967.

date