Skip to main content

പരിശീലന പരിപാടി നടത്തി

ഏറ്റുമാനൂർ നഗരസഭ കൃഷിഭവന്റെ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുവാണ്ടൂർ, പേരൂർ, ഏറ്റുമാനൂർ ക്ലസ്റ്ററുകളിൽ ഉൾപ്പെട്ട 45 കർഷകർക്ക് പച്ചക്കറി രോഗ കീട നിയന്ത്രണം എന്ന വിഷയത്തിൽ പരിശീലനം നൽകി. മുൻ കൃഷി അസിസ്റ്റന്റ് ഡയറക്ടർ  ബിജുമോൻ സക്കറിയ ക്ലാസ്സ് നയിച്ചു. പച്ചക്കറി പന്തൽ ഒരുക്കുന്നതിന് ആവശ്യമായ നൂലിന്റെ വിതരണ ഉദ്ഘാടനം ഏറ്റുമാനൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ പുഷ്പ വിജയകുമാർ നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ബിബിൻ ബാബു, നഗരസഭാംഗങ്ങളായ  സൂസി തോമസ്, ജിഷ പ്രദീപ്, കൃഷി ഓഫീസർ ജോസ്‌ന കുര്യൻ, കൃഷി അസിസ്റ്റന്റ്മാരായ സുലജ കുമാരി, ധന്യ എസ്, ആത്മ ബ്ലോക്ക് ഉദ്യോഗസ്ഥരായ സബിത സതീഷ്, അമൃത ഗായത്രി തുടങ്ങിയവർ പങ്കെടുത്തു.

date