Skip to main content

ഐടിഐയിലെ സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കാം

ചാക്ക ഗവ: ഐ. ടി. ഐയിലെ 25 ട്രേഡുകളിലേക്കുള്ള (മെട്രിക്/ നോൺ മെട്രിക്) പ്രവേശനത്തിന് ഒഴിവുള്ള വനിതാ സംവരണ സീറ്റുകളിലേക്കും ഭിന്നശേഷി സംവരണ സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ജൂലൈ 31 വൈകുന്നേരം 3നകം അപേക്ഷിക്കണം. ചാക്ക ഐ ടി ഐ യിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫീസ് 100 രൂപ. എസ്.എസ്.എൽ.സി പരീക്ഷയിൽ കണക്ക്, ഇംഗ്ലീഷ്, ഫിസിക്‌സസ്, കെമിസ്ട്രി വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചാണ് പ്രവേശനം. ഫോൺ: 0471-2502612, 9496652774.

പി.എൻ.എക്‌സ്. 2804/2026

date