Post Category
ഫാർമസിസ്റ്റ് അഭിമുഖം
അഞ്ചൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ രണ്ട് ഫാർമസിസ്റ്റിന്റെ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് ഓഗസ്റ്റ് 13ന് അഭിമുഖം നടത്തും. ഫാർമസി ഡിഗ്രി/ ഡിപ്ലോമ ആണ് യോഗ്യത. ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി ആശുപത്രിയിൽ നേരിട്ട് ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: 0475-2273560.
പി.എൻ.എക്‌സ്. 2807/2026
date
- Log in to post comments