Post Category
താല്‍ക്കാലിക നിയമനം
നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മാത്തമാറ്റിക്സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവയുമായി ആഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനുമായി പോളിടെക്നിക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868 -234082
ഇമെയില്‍-gptcnedumkandam.ac.in
date
- Log in to post comments