Skip to main content

പട്ടിക വിഭാഗക്കാര്‍ക്ക് സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവ സബ് ജയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ ഡാറ്റ എന്‍ട്രി, ഡി.ടി.പി എന്നീ കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  മൂന്ന് മാസം ദൈര്‍ഘ്യമുളള കോഴ്‌സിന്റെ പരിശീലനം സൗജന്യമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റൈപ്പെന്‍ഡ് ലഭിക്കും. 18 നും 25 നും ഇടയില്‍ പ്രായമുളള എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുളള പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. പ്ലസ് ടു ആണ് അടിസ്ഥാനയോഗ്യത. ഡി.റ്റി.പി കോഴ്സിന് അപേക്ഷിക്കുന്നവര്‍ക്ക് ഡാറ്റ എന്‍ട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. താല്‍പ്പര്യമുളളവര്‍ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 17 വൈകുന്നേരം 4.30 ന് മുന്‍പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷാഫോറത്തിന്റെ മാതൃക ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ആലുവ ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ നിന്നും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2623304, 9188581148, 8921708401

date