Skip to main content

പോളിടെക്‌നിക് ലാറ്ററല്‍ എന്‍ട്രി: സ്‌പോട്ട് അഡ്മിഷന്‍

 

പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജില്‍ നിലവിലുള്ള ഏതാനും ലാറ്ററല്‍ എന്‍ട്രി  ( ഐ ടി ഐ/ കെ ജി സി ഇ പ്ലസ്ടു, വി എച്ച് എസ് സി വിഭാഗത്തില്‍) സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ (രണ്ട്) ജൂലൈ 30 ന് രാവിലെ ഒന്‍പത് മുതല്‍ പത്ത് വരെ നടക്കും. ഐ ടി ഐ/ കെ ജി സി ഇ വിഭാഗത്തില്‍ റാങ്ക് ലിസ്റ്റ് ഒന്ന് മുതല്‍ 1500 റാങ്ക് വരെയുള്ളവര്‍ക്കും,  പ്ലസ്ടു/ വി എച്ച് എസ് സി വിഭാഗത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒന്ന് മുതല്‍ 5000 റാങ്ക് വരെയുള്ളവരും പുതിയതായി അപേക്ഷിച്ചവര്‍ക്കും പങ്കെടുക്കാം.  വേക്കന്‍സി നില www.polyadmission.org/let ല്‍ ലഭിക്കും. ഫോണ്‍: 0471 2572640.

 

date