പി എസ് സി അഭിമുഖം 31-ന്
ആലപ്പുഴ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലാബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് II/ ലാബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II ഇൻ അനിമൽ ഹസ്ബന്ററി ഡിപ്പാർട്ട്മെന്റ് (കാറ്റഗറി നമ്പർ .614/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഫെബ്രുവരി 16 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ എട്ട് ഉദ്യോഗാർഥികൾക്കായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആലപ്പുഴ ജില്ലാ ഓഫീസിൽ ജൂലൈ 31 രാവിലെ 9.30 മണിക്ക് അഭിമുഖം നടത്തുന്നു. ഉദ്യോഗാർഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. മേൽ വിവരം എസ്എംഎസ്, മെസേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ആയതും ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സൽ, ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആലപ്പുഴ ജില്ലാ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0477 2264134.
(പിആർ/എഎൽപി/1532)
- Log in to post comments