Post Category
സെൻസസ് ഒന്നാം ഘട്ടം: വിട്ടുപോയവരുണ്ടെങ്കിൽ ഇന്ന് (29) അറിയിക്കണം
2027-ലെ സെൻസസിന്റെ ഒന്നാംഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും (House Listing) ഭവന സെൻസസും (Housing Census) ജില്ലയിലെ എല്ലാ താലൂക്കുകളിലും നഗരസഭകളിലും പൂർത്തീകരിച്ചിരിക്കുന്നു.
എന്നിരുന്നാലും, ജില്ലയിലെ ഏതെങ്കിലും താലൂക്ക്/നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന വീടുകൾ ഇതുവരെ സെൻസസ് കണക്കെടുപ്പിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെട്ടാൽ ഈ വിവരം ജൂലൈ 29 (ബുധനാഴ്ച) വൈകിട്ട് ആറ് മണിക്കകം ബന്ധപ്പെട്ട താലൂക്ക് ഓഫീസ്/മുനിസിപ്പൽ ഓഫീസ്/വില്ലേജ് ഓഫീസ് അല്ലെങ്കിൽ വാർഡ് മെമ്പർ/വാർഡ് കൗൺസിലർ മുഖേന അറിയിക്കേണ്ടതാണ് എന്ന് ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments