Skip to main content

മസ്റ്ററിംഗ് പൂർത്തിയാക്കണം

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ആലപ്പുഴ ജില്ലയിൽ നിലവിൽ സ്കാറ്റേർഡ് വിഭാഗം പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾ സെപ്റ്റംബർ 30-നകം അക്ഷയകേന്ദ്രങ്ങൾ വഴി വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം. അതിന്റെ രേഖ കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ആലപ്പുഴ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ കമ്മിറ്റി ചെയർമാൻ അറിയിച്ചു. ഫോൺ: 0477 2263447.

(പിആർ/എഎൽപി/1538)

date