എയ്ഡ്‌സ് ബോധവല്‍ക്കരണം: റെഡ് റിബണ്‍ പ്രശ്‌നോത്തരി സംഘടിപ്പിച്ചു
വിദ്യാര്‍ഥികളില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്നത്തിന്റെ ഭാഗമായി റെഡ് റിബണ്‍ ജില്ലാതല പ്രശ്‌നോത്തരി കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട, കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രശ്‌നോത്തരി സംഘടിപ്പിച്ചത്. വിജയികള്‍ക്ക് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. എല്‍ അനിതകുമാരി സര്‍ട്ടിഫിക്കറ്റുകളും മൊമെന്റോയും വിതരണം ചെയ്തു. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി. തോമസ്, ജില്ല ടിബി ഓഫീസര്‍ ഡോ. രാധിക എസ് ഗോപന്‍, ജില്ല ഡെപ്യൂട്ടി എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍മാരായ ആര്‍. ദീപ, എം. പി. ബിജുകുമാര്‍, ആരോഗ്യവകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെള്ളിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിബിന്‍ സാജന്‍ പ്രശ്‌നോത്തരി മോഡറേറ്ററായി.
തോട്ടക്കോണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ. ഷിഹാദ് ഷിജു, ശ്രീനന്ദ് എസ് നായര്‍ എന്നിവര്‍ ഒന്നാം സ്ഥാനവും വടശ്ശേരിക്കര റ്റി. റ്റി. റ്റി. എം. വി. എച്ച്. എസ് ലെ അസ്‌ന അസീസ്, റ്റി. ശ്യാംദാസ് എന്നിവര്‍ രണ്ടാം സ്ഥാനവും തേക്കുതോട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ ആന്‍മരിയ മാത്യു, കൃപ മറിയം സാബു എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാര്‍ക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും.
ചിത്രം:
റെഡ് റിബണ്‍ ജില്ലാതല പ്രശ്‌നോത്തരിയില്‍ വിജയികളായവര്‍ പുരസ്‌ക്കാരവുമായി
- Log in to post comments