Skip to main content

ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഓഗസ്റ്റ് ആറു വരെ നിരോധിച്ചു

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് ഓഗസ്റ്റ് ആറ് വരെ ജില്ലയിലെ എല്ലാ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളെയും പ്രവര്‍ത്തനം നിരോധിച്ചതായി ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ അറിയിച്ചു. മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചു. ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് കാരണമാകാന്‍ സാധ്യതയുണ്ട്.
നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഉള്‍പ്പടെ ആര്‍ക്കും അതാത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാം.

ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍

കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം - 04682 322515, 1077, 80788 08915
കോഴഞ്ചേരി കണ്‍ട്രോള്‍ റൂം- 0468 2222221
മല്ലപ്പള്ളി കണ്‍ട്രോള്‍ റൂം- 0469 2682293
അടൂര്‍ കണ്‍ട്രോള്‍ റൂം- 04734 224826
റാന്നി കണ്‍ട്രോള്‍ റൂം- 04735 227442
തിരുവല്ല കണ്‍ട്രോള്‍ റൂം- 0469 2601303
കോന്നി കണ്‍ട്രോള്‍ റൂം- 0468 2240087
ഫോറസ്റ്റ് ഡിവിഷന്‍ കണ്‍ട്രോള്‍ റൂം റാന്നി- 9188407515
ഫോറസ്റ്റ് ഡിവിഷന്‍ കണ്‍ട്രോള്‍ കോന്നി- 9188407513,
ഫയര്‍ കണ്‍ട്രോള്‍ റൂം- 0468 2222001, 9497920089.

 

date