Skip to main content
..

പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധനം   സ്വാതന്ത്ര്യദിന ആഘോഷം ആശ്രാമം മൈതാനത്ത്

ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് ആശ്രാമം മൈതാനത്ത് നിറപകിട്ടാര്‍ന്ന ചടങ്ങുകളോടെ ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ ആനി ജൂല തോമസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.  രാവിലെ 9 മുതല്‍ പൂര്‍ണമായും ഹരിതചട്ടം ഉറപ്പാക്കിയാകും പരിപാടികള്‍. പ്ലാസ്റ്റിക്‌നിര്‍മിത ദേശീയപതാകകളുടെ ഉത്പാദനവും വിതരണവും വില്‍പ്പനയും പ്രദര്‍ശനവും നിരോധിച്ചിട്ടുണ്ട്.
ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയ വിഭാഗങ്ങളുടെ പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. സ്‌കൂളുകളില്‍ നിന്നുള്ള ബാന്‍ഡ് ട്രൂപ്പുകളും ഉണ്ടാകും. പരേഡ് പരിശീലനം ഓഗസ്റ്റ് 7, 10, തീയതികളിലും ഡ്രസ് റിഹേഴ്സല്‍ 11 നുമാണ്.  
പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാസൗകര്യം ഒരുക്കും. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ ലഭ്യമാക്കുന്നതിന് ആര്‍.ടി.ഓയ്ക്കാണ് ചുമതല. പരിശീലനസമയത്തും പരേഡ്ദിനത്തിലും ആംബുലന്‍സ്‌സഹിതം ആരോഗ്യസംഘമുണ്ടാകും എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഉദയ സുകുമാരന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date