Skip to main content

താത്പര്യപത്രം ക്ഷണിച്ചു

2026-27 സാമ്പത്തികവർഷം പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലനം നൽകുന്നതിനായി നൈപുണ്യ വികസന പരിശീലന സ്ഥാപനങ്ങളിൽനിന്ന് ആംഡ് ഫോഴ്സസ് പ്രി-റിക്രൂട്ട്മെന്റ് ട്രെയിനിങ് റെസിഡൻഷ്യൽ കോഴ്സിലേക്ക് പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പേസലുകൾ ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം 695033 വിലാസത്തിൽ ആഗസ്റ്റ് 20 വൈകിട്ട് 5നകം ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: 0471-2303229, 1800 425 2312, www.stdd.kerala.gov.in.  

പി.എൻ.എക്‌സ്. 2956/2026

date