Skip to main content

ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെയും അസാപ് കേരളയുടെ  സഹകരണത്തോടെയും സംഘടിപ്പിക്കുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷ്ണല്‍ ക്വാളിഫിക്കേഷന്‍ രജിസ്റ്റര്‍ ലെവല്‍ 4  നിലവാരത്തിലുള്ള സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കേഷന്‍ ലഭിക്കും. പ്രായോഗിക പരിശീലനത്തിനും തൊഴില്‍ കേന്ദ്രീകൃത പഠനത്തിനും പ്രാധാന്യം നല്‍കിയാണ് കോഴ്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  പ്രായപരിധി നിര്‍ബന്ധമല്ല. കോഴ്സിന്റെ ദൈര്‍ഘ്യം ഒമ്പത് മാസം. പട്ടാമ്പി അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് https://forms.gle/cJ9cpqhrCqZt4Yij9 ല്‍ അപേക്ഷിക്കാം. ഫോണ്‍:9495999721.

 

date