Skip to main content

സ്വയംതൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു

 

എറണാകുളം ജില്ലയിൽ പട്ടികജാതി വിഭാഗത്തിലെ ദുർബല വിഭാഗങ്ങളായ അരുന്ധതിയാർ, ചക്ലിയൻ, വേടൻ, നായാടി, കള്ളാടി എന്നിവർക്കുള്ള ദുർബലവിഭാഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി സ്വയംതൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ
 ക്ഷണിച്ചു.

 ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരോ വകുപ്പ് ഉദ്യോഗസ്ഥരോ സാക്ഷ്യപ്പെടുത്തിയ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 3 ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. 18-നും 60-നും ഇടയിൽ പ്രായമുള്ള, പ്രായോഗിക പരിചയമുള്ളതും കുടുംബ വാർഷിക വരുമാനം ₹1 ലക്ഷത്തിൽ താഴെയുള്ളതുമായ വ്യക്തികൾക്ക് അപേക്ഷിക്കാം. നിലവിൽ സ്വയംതൊഴിലോ വരുമാനമോ ഉള്ളവർക്ക് അർഹതയുണ്ടായിരിക്കില്ല. താല്പര്യമുള്ളവർ ആഗസ്റ്റ് 11-നകം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
 

date