Skip to main content

ബ്ലോക്ക് കോ-ഓഡിനേറ്റര്‍ ഒഴിവ്

കുടുബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കുന്ന ഇടുക്കി ജില്ലയിലെ ഫാം ലൈവ്‌ലി ഹുഡ് പദ്ധതികളില്‍ ദേവികുളം ബ്ലോക്കിലെ ബ്ലോക്ക് കോ-ഓഡിനേറ്ററുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍  നിയമിക്കുന്നതിനായി ദേവികുളം ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരായ വി.എച്ച്.എസ്.ഇ (അഗ്രി/ലൈവ്‌ലി ഹുഡ്) യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 മുതല്‍ 35 വയസ് വരെ.

ആഗസ്റ്റ് 13 ന് കുയിലിമലയിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.  അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് - ഫോണ്‍ നമ്പര്‍: 8078711998
 

date