Skip to main content

ഇലക്ടോണിക് മെക്കാനിക്ക് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ടോണിക് മെക്കാനിക്ക്) തസ്തികയിലെ ഒരു ഒഴിവില്‍ ഈഴവ, ബില്ലവ, തീയ വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. മേല്‍പ്പറഞ്ഞ വിഭാഗം  ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുള്ളവരെ പരിഗണിക്കും. യോഗ്യത: ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡില്‍ എന്‍.റ്റി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും/എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്യുണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യുണിക്കേഷന്‍ എഞ്ചിനിയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മ്യുണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യുണിക്കേഷന്‍ എഞ്ചിനിയറിംഗില്‍ ബിരുദം/തത്തുല്യമായി അംഗീകരിക്കപ്പെട്ട ബിരുദം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സിയില്‍ സമര്‍പ്പിക്കുന്ന മാതൃകയിലുള്ളതായിരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും ജനന തീയതിയും ആധാര്‍ കാര്‍ഡിലെ പോലെയാണെന്ന് ഉദ്യോഗാര്‍ഥി ഉറപ്പാക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ജാതി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഓഗസ്റ്റ് ഏഴിന് രാവിലെ 10 ന് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2258710.

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഐ.സി.ടി.എസ്.എം) തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്നും ജനറല്‍ വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ നിയമനം നടത്തുന്നു. യോഗ്യത: ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ എന്‍.റ്റി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും/എന്‍.എ.സിയും ഒരു വര്‍ഷത്തെ
പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്/കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയറിംഗ് / ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ എന്‍.ഐ.ഇ.എല്‍.ഐ.ടി എ ലെവലും/കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിംഗ്/ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനിയറിംഗില്‍ ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ഇലക്ട്രോണിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സിയില്‍ സമര്‍പ്പിക്കുന്ന മാതൃകയിലുള്ളതായിരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും ജനന തീയതിയും ആധാര്‍ കാര്‍ഡിലെ പോലെയാണെന്ന് ഉദ്യോഗാര്‍ഥി ഉറപ്പാക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും (പട്ടികജാതി വിഭാഗത്തിലുള്ളവര്‍) ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഓഗസ്റ്റ് ഏഴിന് രാവിലെ 10 ന് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2258710.
 

date