Post Category
ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യം, ക്രാഫ്റ്റ്, ശില്‍പ്പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്ക് ഉജ്ജ്വലബാല്യം പുരസ്‌കാരം നല്‍കുന്നു. പ്രായം ആറിനും 18 നും ഇടയിലായിരിക്കണം. ആറ്-11, 12-18 എന്നീ പ്രായവിഭാഗങ്ങളില്‍ തരംതിരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 2025 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് അപേക്ഷയ്ക്കായി പരിഗണിക്കുന്നത്. അവസാന തീയതി സെപ്റ്റംബര്‍ 10. അപേക്ഷ ഫോം ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, ആറന്മുള വിലാസത്തില്‍ ലഭിക്കും. വെബ്‌സൈറ്റ്: www.wcd.kerala.gov.in . ഫോണ്‍: 0468 2319998, 8547907404.
date
- Log in to post comments