Skip to main content

അറിയിപ്പുകൾ

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ: അടൂരിൽ സ്പോട്ട് അഡ്മിഷൻ

കേരള സർക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ ഓഗസ്റ്റ് 10, 11 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടക്കുന്നു. രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് പ്രവേശനം. പ്ലസ് ടുവിന് ഹിന്ദി പഠിച്ചവർക്കും ഉയർന്ന യോഗ്യതയുള്ളവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും പ്രവേശനത്തിൽ പങ്കെടുക്കാം. എസ് സി, എസ് റ്റി  തുടങ്ങി അർഹരായ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ-ഗ്രാന്റ്സ് വഴി ഫീസാനുകൂല്യം ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ (Original) സർട്ടിഫിക്കറ്റുകൾ, ടി.സി., സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അടൂരിലെ കേന്ദ്രത്തിൽ നേരിട്ടെത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8547126028 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഗതാഗത നിയന്ത്രണം

 എം.സി. റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഓഗസ്റ്റ് 8 മുതൽ ഓഗസ്റ്റ് 14 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 

അഡ്മിഷൻ ആരംഭിച്ചു

മലപ്പുറം തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ 'സെർട്ടിഫൈഡ് ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ' (EVST) കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999658 

കൺകറന്റ് ഓഡിറ്റർമാരെ ക്ഷണിച്ചു

2026-27 സാമ്പത്തികവർഷത്തെ കൺകറന്റ് ഓഡിറ്റിംഗിനായി എറണാകുളം ജില്ലാ ദേശീയ ആരോഗ്യദൗത്യം (ആരോഗ്യകേരളം) യോഗ്യരായ ചാർട്ടേർഡ് അക്കൗണ്ടന്റുമാരിൽ നിന്നും കോസ്റ്റ് അക്കൗണ്ടന്റുമാരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താല്പര്യമുള്ളവർ ആഗസ്റ്റ് 17-ന് ഉച്ചയ്ക്ക് 2:00 മണിക്ക് മുൻപായി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള റീജിയണൽ വാക്സിൻ സ്റ്റോർ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ദേശീയ ആരോഗ്യദൗത്യം ഓഫീസിൽ നേരിട്ടോ തപാലിലോ അപേക്ഷകൾ ലഭ്യമാക്കേണ്ടതാണ്. 
ഫോൺ: 0484 235 4737

date