Skip to main content

*സാഫ് തൃശ്ശൂർ നോഡൽ ഓഫീസിൽ ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 13-ന്*

ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (സാഫ്) തൃശ്ശൂർ നോഡൽ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നട
ത്തുന്നു. ഓഫീസ് അസിസ്റ്റന്റ്, ഫെസിലിറ്റേറ്റർ എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളാണുള്ളത്.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടറിൽ ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് പരിജ്ഞാനവുമാണ് ഓഫീസ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള യോഗ്യത. ബിരുദവും കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനവുമാണ് ഫെസിലിറ്റേറ്റർ തസ്തികയ്ക്ക് വേണ്ടത്. ഇരു തസ്തികകൾക്കും 35 വയസ് കവിയരുത്. ഫിഷറീസ് വകുപ്പിൽ ജോലി ചെയ്ത് മുൻപരിചയമുള്ളവർക്ക് വയസിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. മൽസ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. 12,000 രൂപയാണ് പ്രതിമാസ ശമ്പളം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും സഹിതം 2026 ഓഗസ്റ്റ് 13 വ്യാഴാഴ്ച രാവിലെ 10:30-ന് അഴീക്കോട് റീജിയണൽ ഷ്രിമ്പ് ഹാച്ചറിയിൽ നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ 0480-2819698 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
 

date