വി.ആർ.പുരം ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: അഭിമുഖം ഓഗസ്റ്റ് 11-ന്*
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ വി.ആർ.പുരം ഗവ. ഐ.ടി.ഐയിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താത്കാലികമായി നിയമിക്കുന്നു. ഓഗസ്റ്റ് 11-ന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ. ഐ.ടി.ഐയിലാണ് (എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം) അഭിമുഖം നടത്തുക.
കേരള സർക്കാർ അംഗീകൃത ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലുള്ള 3 വർഷത്തെ ഡിപ്ലോമയാണ് മിനിമം യോഗ്യത. മണിക്കൂർ അടിസ്ഥാനത്തിലായിരിക്കും വേതനം. പി.എസ്.സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ആളുകളെ നിയമിക്കുന്നത് വരെയായിരിക്കും ഈ താത്കാലിക നിയമനം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ- 0495-2371451, 0495-2461898.
- Log in to post comments