Skip to main content

റെഡ് അലർട്ട്: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

സംസ്ഥാനത്ത് റെഡ് അലർട്ടും ശക്തമായ മഴ മുന്നറിയിപ്പും നിലനിൽക്കുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കും (DTPC) പ്രത്യേക ജാഗ്രതാ നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) നൽകി. റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ, മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ നിയന്ത്രണം ഏർപ്പെടുത്തണം. വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പുകളും അടിയന്തര സഹായ നമ്പറുകളും വ്യാപകമായി അറിയിക്കണമെന്നും, 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കണ്ട്രോൾ റൂമുകൾ ആരംഭിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശത്തിൽ പറയുന്നു.

പി.എൻ.എക്‌സ്. 3089/2026

date