Skip to main content

തുറമുഖങ്ങളിൽ ജാഗ്രതാ നിർദ്ദേശം

കേരള-കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 40 - 50 കിലോമീറ്റർ വരെ വേഗതയിലും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തി പ്രാപിക്കുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ കാസർഗോഡ്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, ബേപ്പൂർ, പൊന്നാനി, അഴീക്കൽ, കൊച്ചി, ആലപ്പുഴ, നീണ്ടകര (കൊല്ലം), തിരുവനന്തപുരം തുറമുഖങ്ങളിൽ ലോക്കൽ ക്വാഷനറി സിഗ്നൽ നമ്പർ III (മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ) ഉയർത്തി നിർത്താൻ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.

മത്സ്യത്തൊഴിലാളികൾ, ചെറുവള്ളങ്ങൾ, ബോട്ടുടമകൾ, തീരദേശ യാത്രക്കാർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്നും, കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചു.

പി.എൻ.എക്‌സ്. 3090/2026

date