Skip to main content

പാല്‍ വിതരണം; ദര്‍ഘാസ് ക്ഷണിച്ചു

വനിതാ-ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തളിക്കുളം ഐ.സി.ഡി.എസ് പ്രോജക്ടില്‍ ഉള്‍പ്പെടുന്ന ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 23 അങ്കണവാടികളില്‍ പോഷകബാല്യം പദ്ധതിയുടെ ഭാഗമായി 2027 മാര്‍ച്ച് 31 വരെ പാല്‍ വിതരണം ചെയ്യുന്നതിന് മില്‍മ, അംഗീകൃത ക്ഷീര സൊസൈറ്റികള്‍, ക്ഷീര കര്‍ഷകര്‍, മറ്റ് പ്രാദേശിക പാല്‍ വിതരണ സംരംഭകര്‍ എന്നിവരില്‍ നിന്നും മത്സരസ്വഭാവമുള്ള മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഓഗസ്റ്റ് 21 ന് ഉച്ചയ്ക്ക് രണ്ടിനകം തളിക്കുളം ഐ.സി.ഡി.എസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി തൃപ്രയാര്‍ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തളിക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2394522.

date