Skip to main content

*ജില്ലയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 242 പേര്‍*

ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ആരംഭിച്ച നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 67 കുടുംബങ്ങളിലെ 242 പേരാണുള്ളത്. ഇവരില്‍ 90 പുരുഷന്മാരും 91 സ്ത്രീകളും 61 കുട്ടികളുമാണുള്ളത്. ഇതില്‍ ഏഴ് പ്രായമായവരും ഭിന്നശേഷി വിഭാഗത്തിലെ ഒരാളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. മാനന്തവാടി താലൂക്കിലെ പുളിഞ്ഞാല്‍ ഗവ ഹൈസ്‌കൂള്‍, മക്കിയാട് ഹോളി ഫെയ്‌സ് സ്‌കൂള്‍, കൈതക്കൊല്ലി ഗവ എല്‍.പി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ശ്രേയസിലുമാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.

date