Skip to main content
മുട്ടില്‍ നോര്‍ത്ത് വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് സര്‍ക്കാറിലേക്ക് ഭൂമി വിട്ടു നല്‍കിയ കുടുംബാഗംങ്ങളെ എ.ഡി.എം കെ അജീഷ് ആദരിക്കുന്നു

*വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് ഭൂമി ലഭിച്ചു*

മുട്ടില്‍ നോര്‍ത്ത് വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ സ്വകാര്യ വ്യക്തി സ്ഥലം അനുവദിച്ചു. മുട്ടില്‍ സ്വദേശിയായ മരണപ്പെട്ട എം.എന്‍ കൃഷ്ണമോഹന്റെ കുടുംബമാണ് വില്ലേജ് നിര്‍മ്മിക്കാന്‍ എട്ട് സെന്റ് ഭൂമി സര്‍ക്കാറിലേക്ക് കൈമാറിയത്. സുല്‍ത്താന്‍ ബത്തേരി- കോഴിക്കോട് ദേശീയ പാതയോട് ചേര്‍ന്നുള്ള സ്ഥലമാണ് വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ ഇഷ്ടധാനമായി കുടുംബം കൈമാറിയത്. സര്‍ക്കാറിലേക്ക് ഭൂമി വിട്ടു നല്‍കിയ കുടുംബാംഗങ്ങളെ ജില്ലാ ഭരണകൂടം ആദരിച്ചു. കളക്ടറേറ്റിലെത്തിയ കൃഷ്ണമോഹനന്റെ ഭാര്യ സുജാത, മക്കളായ സൂരജ്, ഡോ ഗൗതം എന്നിവരെ എ.ഡി.എം കെ അജീഷ് ആദരിച്ചു. എ.ഡി.എമിന്റെ ചേംബറില്‍ നടന്ന പരിപാടിയില്‍ ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ കെ മനോജ് കുമാര്‍, മുട്ടില്‍ നോര്‍ത്ത് വില്ലേജ് ഓഫീസര്‍ എം. അഫ്സത്ത്, വില്ലേജ് അസിസ്റ്റന്റ് സി.കെ ജിതേഷ് എന്നിവര്‍ പങ്കെടുത്തു.

date