Post Category
ഗുണനിലവാരമില്ലാത്ത ആയുർവേദ മരുന്ന്; ഉപയോഗവും വിൽപ്പനയും നിരോധിച്ചു
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ നിംബാദി ചൂർണം ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. മംഗളോദയം ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ്, ചങ്ങരംകുളം, കൊക്കൂർ പി.ഒ., മലപ്പുറം നിർമിച്ച CH133 ബാച്ച് മരുന്നിനാണ് ഗുണനിലവാര പരിശോധനയിൽ വീഴ്ച കണ്ടെത്തിയത്. 2029 മാർച്ച് വരെ കാലാവധിയുള്ള ഈ ബാച്ചിന്റെ ഉപയോഗം, വിതരണം, വിൽപ്പന എന്നിവ പാടില്ലെന്ന് സംസ്ഥാന ആയുർവേദ ഡ്രഗ് ലൈസൻസിംഗ് അതോറിറ്റിയായ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം) അറിയിച്ചു. മരുന്നിന്റെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ വിതരണക്കാരന് തിരികെ നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ആയുർവേദ ഡ്രഗ്സ് ഇൻസ്പെക്ടർമാരെ അറിയിക്കണമെന്നും നിർദേശിച്ചു.
പി.എൻ.എക്സ്. 3131/2026
date
- Log in to post comments