Skip to main content

മാറ്റിവെച്ച സെറ്റ് പരീക്ഷ സെപ്റ്റംബർ 20ന്

മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ച സംസ്ഥാന എലിജിബിലിറ്റി ടെസ്റ്റ് (SET) സെപ്റ്റംബർ 20ന് നടത്തും. ആഗസ്റ്റ് രണ്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പ്രകാരം സെപ്റ്റംബർ 20 ന് പരീക്ഷ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in .

പി.എൻ.എക്‌സ്. 3141/2026

date